Tags » August 2013

Directionless | ഇന്ത്യയുടെ കുതിപ്പ്!

(തുടര്‍ച്ച)

കഴിഞ്ഞ ലക്കത്തിലെ അവസാന ഖണ്ഡിക ഇങ്ങനെയായിരുന്നു :

ഉദാരീകരണ-സ്വകാര്യവത്ക്കരണ-ആഗോളീകരണ പാതയില്‍ ഇന്ത്യ കാല്‍വച്ചത് ശ്രീമാന്‍ മന്‍മോഹന്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ 1990-91 ലാണ്. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പറഞ്ഞത്, സബ്സിഡികള്‍ വെട്ടിച്ചുരുക്കി ധനക്കമ്മിയെ നിയന്ത്രിച്ചാലേ രക്ഷയുള്ളു എന്ന്. 35 more words

Archives

പല്ലിയുടെ വാലും കര്‍ണ്ണന്‍റെ കവചകുണ്ഡലവും

ഡോ. ഹ്യൂബര്‍ട്ട് ഡിസില്‍വ

അടുത്തകാലത്തായി വീട്ടില്‍ പല്ലി ശല്യം വളരെ കൂടുതലായി. വീട്ടിന്‍റെ എല്ലാ മുക്കിലും മൂലയിലും കാഷ്ഠവും, ഭക്ഷണപദാര്‍ത്ഥങ്ങളില്‍ ഇവയുടെ കടന്നുകയറ്റവും വളരെ ദുസ്സഹമായി തീര്‍ന്നു. ഇതെങ്ങനെയെങ്കിലും ഒഴിവാക്കിയേ തീരൂ എന്നായി. അവസാനം ഞാന്‍ പല കടകളിലും കയറി തിരക്കി.

Archives

My Dream | എന്‍റെ സ്വപ്നം

റസീല ഷമീം

ഒരിക്കല്‍ ഞാന്‍ കൂട്ടുകാരുമൊത്ത് മൂന്നാറിലേക്ക് ടൂര്‍ പോവുകയായിരുന്നു. ഞങ്ങള്‍ നന്നായി രസിച്ചു.. പെട്ടെന്ന് ഞാന്‍ എന്‍റെ അനിയത്തി സുഹാനയുടെ കരച്ചില്‍ കേട്ടു. ഞാന്‍ ഓടിച്ചെന്ന് നോക്കി. പെട്ടെന്ന് ആ ശബ്ദം നിലച്ചു. ഞാന്‍ അവളെത്തേടി ഓടിയോടി ഒരു കൊടും കാട്ടിലെത്തി.

Archives

കുമരേശന്‍റെ ലീലാവിനോദങ്ങള്‍ 'വികസനം വരോ അണ്ണാ?'

അനില്‍ നീലാംബരി

ഭാഗം – 2

ഈ അദ്ധ്യായത്തില്‍ കുമരേശന്‍ നേതാവാണ്, ഞങ്ങളുടെ നാട്ടിലെ, സോളാര്‍ പാര്‍ട്ടിയുടെ യുവനേതാവ്. വിവാഹം കഴിഞ്ഞിട്ട് അധികകാലമായിട്ടില്ല. അതിന്‍റേതായ മോടി പ്രത്യേകമായി ഉണ്ട്. പുറമേ നേതാവിന്‍റെ വേഷമാണെങ്കിലും അടിയുറച്ച പ്രകൃതി സ്നേഹിയാണ്.

Archives

Life in the light of Quantum Physics |പ്രാണന്‍ : റെയ്കി-ക്വാണ്ടം ഫിസിക്സിന്‍റെ വെളിച്ചത്തില്‍

ധര്‍മജ് മിത്ര

ക്വാണ്ടം ഫിസിക്സ്, പാര്‍ട്ടിക്കിള്‍ ഫിസിക്സ്, ഹൈസ്പീഡ് ഫിസിക്സ് എന്നെല്ലാം പേരുള്ള ആധുനികോര്‍ജതന്ത്രത്തിന്‍റെ തീരുമാനം, ഊര്‍ജത്തിന്‍റെ ഘനീഭാവമാണ് ദ്രവ്യമെന്നാണ്. ദ്രവ്യത്തിന് സ്വതന്ത്രമായ ഉണ്മയില്ല. അതായത്, ഊര്‍ജത്തിന് വേറെയായി ദ്രവ്യമില്ല. നാല് ശക്തിമണ്ഡലങ്ങളാണ് ഇവിടെ മൂലതത്വങ്ങളായി നിര്‍ണയിക്കപ്പെട്ടിരിക്കുന്നത്.

Archives

Mandodari |മണ്ഡോദരി

രാമന്‍കുട്ടി നടവരമ്പ്

സോമവാരവ്രതം ദീക്ഷിച്ച മധുരയോ
രപ്സരനാരി മാരിലപ്സരസ്
ദേവകന്യകയാകും മധുരമായൊരുദിനം
മരാരിയെ കാണാന്‍ ശിവാലയം പൂകി.
മോഹന ഗാത്രിയാം കന്യകാ മധുരയെ
മോഹിച്ചു ശംഭു, പുണരുവാന്‍വെമ്പി.
ഗിരിമകളില്ലാത്ത വേളയിലുമാപതി
മധുരയെ കാമിച്ചു രമിച്ചു സ്വൈരമായി.
കോപാകുലയാ ശര്‍വാണി ശപിച്ചു
അന്നേരം മധുരയോ മണ്ഡൂകമായ് മാറി.
ഹേമപുരത്തിലെ കുപമതൊന്നതില്‍
ശാലൂരമായി കഴിഞ്ഞു, നീക്കി ദിനം.
വര്‍ഷം പത്തും രണ്ടും കഴിയേയാ മണ്ഡൂകം
വരതനുവായി പിനാകിതന്നനുഗ്രഹാല്‍
ഹേമയുമൊത്തുവാഴും അസുര ശില്‍പി മയന്‍
കൂപത്തില്‍ നിന്നുമൊരു രോദനം കേട്ടീടവേ
ആതങ്കമോടേ മയനവിടെയോടിയെത്തി
ആമോദത്താലവന്‍ രക്ഷിച്ചു മധുരയെ
മണ്ഡോദരിയെന്ന നാമവുമവള്‍ക്കേകി
മണ്ഡയന്തിയായി കഴിഞ്ഞു അവര്‍ക്കൊപ്പം
ജൈത്രയാത്രാവേള മയനെ സന്ദര്‍ശിച്ച
ദശമുഖന്‍, മണ്ഡോദരിയില്‍ മോഹിതനായ്
പരിണയം നടത്തി ലങ്കേശനാതന്വിയെ
പാരാതെ ലങ്കയിലേയ്ക്കങ്ങ് പറന്നൂ.

മാരാരി, ശംഭു, ഉമാപതി, പിനാകി – ശിവന്‍
ശര്‍വാണി – പാര്‍വ്വതി
മണ്ഡൂകം, ശാലൂരം – തവള
വരതനു – സുന്ദരി

*/*/*/

Archives

V. Dakshinamoorthy Swamy | വി. ദക്ഷിണാമൂര്‍ത്തി സ്വാമി

പാട്ടിന്‍റെ പാലാഴി
ഭൗതിക വിയോഗം : (2-8-2013)

രൂപവും ഭാവവും ജീവിതരീതിയും ശ്രദ്ധിച്ചാല്‍ ഇദ്ദേഹത്തില്‍നിന്ന് ഭക്തിഗാനങ്ങള്‍ മാത്രമേ പ്രതീക്ഷിക്കാനാവൂ. എന്നാല്‍ മലയാളിയെ മയക്കിയ എത്രയെത്ര പ്രണയഗാനങ്ങളാണ് സ്വാമി ഒരുക്കിയത്.
‘ഉത്തരാ സ്വയംവരം കഥകളി കാണുവാന്‍’, ‘പൊന്‍വെയിലിന്‍ മണിക്കച്ചയഴിഞ്ഞു വീണു’, ‘സ്വപ്നങ്ങള്‍….. സ്വപ്നങ്ങളേ നിങ്ങള്‍….’, ‘കാട്ടിലെ പാഴ്മുളം തണ്ടില്‍നിന്നും’, ‘ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍…..’, ‘വാതില്‍പ്പഴുതിലൂടെന്‍ മുന്നില്‍….’, ‘ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം….’, ‘അവള്‍ ചിരിച്ചാല്‍ മുത്തുചിതറും…..’, ‘ഹൃദയ സരസ്സിലെ പ്രണയപുഷ്പമേ….’, ‘നിന്‍റെ മിഴിയില്‍ നീലോല്‍പലം’ അങ്ങനെ നിരവധി ഗാനങ്ങള്‍.
വാര്‍ദ്ധക്യകാലത്തുപോലും പ്രണയഗാനങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
യേശുദാസിന് ഗാനഗന്ധര്‍വന്‍ എന്ന പേര് കിട്ടിയതിന് സ്വാമിയാണ് നിമിത്തമായത്. ‘അഭയം’ എന്ന ചിത്രത്തിനുവേണ്ടി ജി. ശങ്കരക്കുറുപ്പ് ഒരു കവിതയെഴുതി. കഠിനമായ പദങ്ങള്‍ നിറഞ്ഞ ഒരു കവിത. സ്വാമി അതിന് സംഗീതം കൊടുത്തപ്പോള്‍ അത്യന്തം ശ്രവണമധുരമായ ഒരു ഗാനം പിറന്നു: ‘ശ്രാന്തമംബരം നിദാഘോഷ്മള……’ ഈ ഗാനം കേട്ട് മതി മറന്ന ജി. ശങ്കരക്കുറുപ്പാണ് യേശുദാസിനെ ആദ്യമായി ‘ഗാനഗന്ധര്‍വന്‍’ എന്നു വിളിച്ചത്. സ്വാമി പിന്നണിയില്‍ അനുഗ്രഹ മൂര്‍ത്തിയായി നിന്നു.
ടി. വി. ചാനലുകളിലെ സംഗീത പരിപാടികളില്‍ എന്തുകൊണ്ട് ജഡ്ജായി പങ്കെടുക്കുന്നില്ല, എന്ന് ആരോ ചോദിച്ചതിന് സ്വാമി ഇങ്ങനെയാണ് പ്രതികരിച്ചത്: “സംഗീതത്തെ വിലയിരുത്താന്‍ ഞാനാര്? നല്ല ഗായകരെ മത്സരത്തിലൂടെ തെരഞ്ഞെടുക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. ഗുസ്തിമത്സരം എന്നൊക്കെ കേട്ടിട്ടുണ്ട്. എന്നാല്‍, സംഗീതമത്സരം എന്നത് എന്താണെന്ന് ഇപ്പോഴും പിടിയില്ല. വോട്ടെടുപ്പിലൂടെ മികച്ച സംഗീത വിജയിയെ തെരഞ്ഞെടുക്കുന്ന പരിപാടിയും എനിക്ക് മനസ്സിലാകുന്നില്ല.’

Archives